മങ്കൊമ്പ്: ചേന്നങ്കരി ദേവമാതാ ഹൈസ്കൂളിൽ നടന്ന മങ്കൊമ്പ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം നെടുമുടി പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ അധ്യക്ഷ സ്മിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരീസ് ചമ്പക്കുളം, എൽഎഫ് ജിഎച്ചഎസ് എന്നിവർ ഒന്നാം സ്ഥാനക്കാരായി.
യുപി വിഭാഗത്തിൽ സെന്റ് മേരീസ് ചമ്പക്കുളവും എൽപി വിഭാഗത്തിൽ സെന്റ് തോമസ് ചമ്പക്കുളവും ഒന്നാം സ്ഥാനവും നേടി. വിജയികൾക്ക് നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമാട് സമ്മാനങ്ങൾ വിതരണം ചെയ്തു. എഇഒ എൽ. അനുപമ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ, ജോസഫ് ചാക്കോ, ടി.ടി. തങ്കച്ചൻ, പി. ബിന്ദുമോൾ, യോഹന്നാൻ തരകൻ, ഫിലിപ്പോസ് തത്തംപള്ളി, മിനു സേവ്യർ, ചാക്കോച്ചൻ മെതിക്കളം, ശ്രീജ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.